പ​ച്ച​ക്ക​റി​ക​ൾ മോ​ഷ്ടി​ച്ച് സ്വ​ന്തം ക​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Friday, January 15, 2021 11:42 PM IST
പോ​ത്ത​ൻ​കോ​ട്: പ​ച്ച​ക്ക​റി​ക​ൾ മോ​ഷ്ടി​ച്ച് സ്വ​ന്തം ക​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ളെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം പാ​ച്ചി​റ പ​ണ്ടാ​ര​വി​ള വീ​ട്ടി​ൽ ഷി​ബു(43)​നെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വാ​വ​റ​അ​മ്പ​ലം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​വ​റ അ​മ്പ​ലം കു​ന്നും​പു​റ​ത്തു​വീ​ട്ടി​ൽ ബൈ​ജു​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​നു മു​മ്പ് നാ​ലാം തീ​യ​തി​യും മൂ​ന്ന് ചാ​ക്ക് വെ​ളു​ത്തു​ള്ളി​യും ഒ​രു ചാ​ക്ക് സ​വാ​ള​യും മോ​ഷ​ണം പോ​യി​രു​ന്നു. മോ​ഷ്ടി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ പ​ള്ളി​പ്പു​റ​ത്തു​ള്ള ഷി​ബു​വി​ന്‍റെ സ്വ​ന്തം പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ കൊ​ണ്ടു പോ​യി വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.​പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്. അ​ജീ​ഷ്, ഗ്രേ​ഡ് എ​സ്ഐ. ഷാ​ബു, എ​എ​സ്ഐ ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.