ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു
Saturday, January 16, 2021 2:02 AM IST
പേ​രൂ​ര്‍​ക്ക​ട: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. പേ​രൂ​ര്‍​ക്ക​ട മ​ണ്ണാ​മ്മൂ​ല​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ബാ​ല​രാ​മ​പു​രം പ​ള്ളി​ച്ച​ല്‍ പ​ന​യ​ത്തേ​രി വ​ട​ക്കേ​വി​ള അം​ബി​കാ​ല​യ​ത്തി​ല്‍ രാ​ജേ​ഷ് (49) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ന് ​മ​ണ്ണാ​മ്മൂ​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്നു വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ അ​തേ​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ല്‍ നി​ന്നു വീ​ണ് രാ​ജേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു രാ​ജേ​ഷ്. ഭാ​ര്യ: അം​ബി​ക. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു.