ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ന്‍ ക്ലേ ​ഫാ​ക്ട​റി ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ന​ഷ്ടം സ​ഹി​ച്ചെ​ന്ന് മാ​നേ​ജ്മെ​ന്‍റ്
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യ ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ന്‍ ക്ലേ ​ഫാ​ക്ട​റി​യു​ടെ ഭാ​ഗി​ക​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത് ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ര​ണ്ടു വ​ര്‍​ഷ​മാ​യി തു​ട​ര്‍​ന്നു​വ​രു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ അ​പ​ര്യാ​പ്ത​ത പാ​ര​മ്യ​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തോ​ടെ ക​മ്പ​നി കൊ​ച്ചു​വേ​ളി​യി​ലെ​യും തോ​ന്ന​യ്ക്ക​ലി​ലെ​യും ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് കോ​വി​ഡ് പ്ര​തി​സ​ന്ധി കൂ​ടി​യാ​യ​തോ​ടെ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ക്കാ​ന്‍ യാ​തൊ​രു മാ​ര്‍​ഗ​വും ഇ​ല്ലാ​തെ​യാ​യെ​ന്ന് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
ക​മ്പ​നി അ​ട​ച്ചി​ട​ലി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍റെ​യും വ്യ​വ​സാ​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ജി​യോ​ള​ജി വ​കു​പ്പ്, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന ന​ഷ്ടം സ​ഹി​ച്ച് ഭാ​ഗി​ക​മാ​യി ഫാ​ക്ട​റി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു . തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫാ​ക്ട​റി തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ ശ​മ്പ​ള കു​ടി​ശി​ക​യും ബോ​ണ​സും ചേ​ര്‍​ത്ത് ഓ​രോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും 60,000 രൂ​പ വീ​തം സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കു​ക​യും ചെ​യ്തെ​ന്നും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യും വി​പ​ണി​യി​ടി​വും ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഇ​ഐ​സി​എ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ക​ന​ത്ത ന​ഷ്ട​ത്തി​ലാ​ണ് തു​ട​രു​ന്ന​ത്. ഭാ​ഗി​ക​മാ​യ പ്ര​വ​ർ​ത്ത​നം ക​മ്പ​നി​യെ വീ​ണ്ടും ന​ഷ്ട​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. എ​ങ്കി​ലും ക​മ്പ​നി​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന​വും ഘ​ട്ടം ഘ​ട്ട​മാ​യി മെ​ച്ച​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മാ​നേ​ജ്മെ​ന്‍റ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.