വ​ഴി​യോ​ര ച​ന്ത പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, January 21, 2021 12:06 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഇ​ക്കോ​ഷോ​പ് വാ​ർ​ഡു​ത​ല വ​ഴി​യോ​ര ച​ന്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും​വാ​ർ​ഡു​ക​ളി​ൽ കൃ​ഷി സ​ജീ​വ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് വ​ഴി​യോ​ര ച​ന്ത ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ല്ല​ങ്കാ​വ് ജി.​അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ശ്വ​തി ര​ഞ്ചി​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ കെ.​ലീ​ലാ​മ്മ, ക​വി​താ പ്ര​വീ​ൺ, കൃ​ഷി ഒാ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ, ഇ​ക്കോ​ഷോ​പ്പ് പ്ര​സി​ഡ​ന്‍റ് ഡി.​ആ​ൽ​ബ​ർ​ട്ട്, സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഏ​ത്ത​പ്പ​ഴം, പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം, ചീ​ര, മ​ത്ത​ൻ, കോ​വ​ൽ തു​ട​ങ്ങി​യ പ​ഴം പ​ച്ച​ക്ക​റി​ക​ളും മു​ട്ട, തേ​ൻ, വെ​ളി​ച്ചെ​ണ, ന​ല്ല​രി​യും.​പു​ളി​യും വ​ഴി​യോ​ര ച​ന്ത​യി​ൽ വി​പ​ണ​ന​ത്തി​നു​ണ്ട്.