തിരുവനന്തപുരം: യാക്കോബായ സഭ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന സഹന സമരം ഇരുപത്തി രണ്ടാം ദിവസം പിന്നിട്ടു.അർഹതയില്ലാത്ത സ്വത്തുക്കൾ നേടുന്നതിനുവേണ്ടി അല്ല മറിച്ച് അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈ സമരം എന്ന് ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഇരുപത്തി രണ്ടാം ദിവസത്തെ സഹന സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
നിയമസംഹിതക്കുള്ളിൽ നിന്നുകൊണ്ട് നിയമനിർമാണം നടത്ത ണമെന്ന് അധ്യക്ഷതവഹിച്ച ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആവശ്യപ്പെട്ടു.
കോടതി വിധികളിൽ തന്നെ ഇടവക അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുന്നതിനുമുള്ള സർക്കാരുകളുടെ അധികാരങ്ങൾ പരാമർശിച്ചിട്ടുള്ളതിനാൽ നിയമസംഹിതക്കുള്ളിൽ നിന്നുകൊണ്ട് യാക്കോബായ വിശ്വാസികളുടെ അവകാശങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് പര്യാപ്തമായ നിയമനിർമാണം നടത്തണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.
ഗാന്ധിയൻ മാർഗത്തിൽ നടക്കുന്ന യാക്കോബായ സഹനസമരം നീതി നിഷേധിക്കപ്പെട്ടവരുടെ വേദനയാണെന്നും, ഇത് പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായിമുൻമന്ത്രിയും, ഗാന്ധിദർശൻ സമിതി ചെയർമാനുമായ വി.സി. കബീർ പറഞ്ഞു.
യോഗത്തിൽ സഹനസമരം ജനറൽ കൺവീനർ തോമസ് മോർ അലക്സ്ന്ത്രയോസ് മെത്രാപോലീത്ത, അനുപ് ജേക്കബ് എംഎൽഎ, സഭാ വൈദിക ട്രസ്റ്റിസ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പാ, ഫാ. റോയ് ജോർജ് കട്ടച്ചിറ, ഫാ. സഖറിയ കളരിക്കാട്, ഫാ. ജോൺ ഐപ്പ്, ഫാ .തോമസ് പൂതിയോട്ട്, ഷെവ. ഡോ. കോശി എം. ജോർജ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയേൽ തട്ടാറയിൽ, അഡ്വ. റോയ് ഐസക്, സാബു പട്ടാശേരി, എൽബി വർഗീസ്, അലക്സ് എം. ജോർജ്, ജയിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.