നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, January 23, 2021 12:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍, ദി​വ​സ വേ​ത​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പു​റ​മേ എ​ച്ച്എം​സി, എ​ന്‍​എ​ച്ച്എം എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത്. ഡി​എം​ഒ ഓ​ഫീ​സി​ൽ നി​ന്നും അ​നു​വ​ദി​ക്കു​ന്ന 100 പേ​ർ​ക്കു വീ​തം ദി​വ​സ​വും വാ​ക്സി​നേ​ഷ​ൻ ന​ല്‍​കു​മെ​ന്നും ഇ​ന്ന​ലെ 64 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​രേ​ഷ് കു​മാ​ര്‍, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ഫ്രാ​ങ്ക്ളി​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​ത്സ​ല, ആ​ർ​എം​ഒ ഡോ. ​ലീ​ജ, പി​ആ​ർ​ഒ അ​രു​ൺ പ്ര​ശാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാം ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.