പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 5.82 കോ​ടി​ രൂപയു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Tuesday, February 23, 2021 11:40 PM IST
നെ​ടു​മ​ങ്ങാ​ട്:​ പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി. വി​ക​സ​ന സെ​മി​നാ​ര്‍ ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
5,82,64,450 രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​കാ​ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.
കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ കേ​ദാ​രം, നെ​ല്‍​ക്കൃ​ഷി വി​ക​സ​നം, സു​ഫ​ല വാ​ഴ​കൃ​ഷി,കേ​ര​കേ​ര​ളം തെ​ങ്ങ് കൃ​ഷി,എ​ന്‍റെ കൃ​ഷി എ​ന്‍റെ ആ​രോ​ഗ്യം പ​ദ്ധ​തി പ്ര​കാ​രം ഗ്രോ​ബാ​ഗി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി,കൂ​ലി ചെ​ല​വ് സ​ബ്സി​ഡി,കി​ഴ​ങ്ങ് വി​ള കൃ​ഷി പ​ദ്ധ​തി​യും ക്ഷീ​ര സ​മൃ​ദ്ധ​തി പാ​ലി​ന് സ​ബ്സി​ഡി,കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി എ​ന്നീ പ​ദ്ധ​തി​ക​ളും വ​നി​ത​ക​ള്‍​ക്കാ​യി ഗഃ​ഹ​ശ്രീ പ​ദ്ധ​തി പ്ര​കാ​രം കി​ടാ​രി വ​ള​ര്‍​ത്ത​ല്‍,മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു.