കോ​വി​ഡ് പ്ര​തി​രോ​ധം: ഇ-സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്കം
Wednesday, February 24, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ആ​രോ​ഗ്യ കേ​ര​ളം പ​രി​ശീ​ല​ന വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​ദ്ധ​തി മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രോ​ജ​ക്ട് സു​ര​ക്ഷ​എ​ന്ന പേ​രി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ സ​ന്ന​ദ്ധ സേ​ന​യി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​യാ​ണ് ആ​ദ്യ ഘ​ട്ട കോ​ഴ്സ്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ചേ​രാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും. 20 മു​ത​ൽ 45 മി​നി​റ്റ് വ​രെ ദീ​ർ​ഘ്യ​മു​ള്ള എ​ട്ടു സെ​ഷ​നു​ക​ളി​ലാ​യാ​ണു കോ​ഴ്സ് ന​ട​ക്കു​ക.
ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ ഖോ​ബ്ര​ഗ​ഡെ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ, ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​നു, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.