തി​ര​യി​ൽ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ച്ചു
Thursday, February 25, 2021 11:51 PM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ​യും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി.​വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ 9.30- ഓ​ടെ ലൈ​റ്റ്ഹൗ​സ് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഭി​ഷേ​കും 11.30 -ഓ​ടെ ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ റ​ഷ്യ​ൻ സ്വ​ദേ​ശി​നി ലൂ​സി​യ(47) യും ​ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും ലൈ​ഫ് ഗാ​ർ​ഡ് സൂ​പ്പ​ർ​വൈ​സ​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡു​ക​ളാ​യ എ​സ്.​സ​ന്തോ​ഷ്, ഹ​രി​ച​ന്ദ്ര ബാ​ബു, ദീ​പു, ര​മേ​ഷ് കു​മാ​ർ, ര​ഞ്ചി​ത്ത് രാ​ജ്,അ​ഹ​മ്മ​ദ് ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ച​ത്.