ക​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞ് ക​യ​റി ക​ട​യു​ട​മ മ​രി​ച്ചു
Friday, February 26, 2021 1:14 AM IST
കാ​ട്ടാ​ക്ക​ട : ക​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞ് ക​യ​റി ക​ട​യു​ട​മ അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ചു.​വ്യാ​ഴാ​ഴ്ച 3.15 ഓ​ടെ​യാ​യി​രു​ന്നു പാ​ലോ​ട്ടു​വി​ള​യ്ക്ക് സ​മീ​പ​ത്ത് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ലോ​ട്ടു​വി​ള ഗോ​വി​ന്ദ് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​രാ​ണ് (58) മ​രി​ച്ച​ത്. പ​ല​ച​ര​ക്ക് ക​ട​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ട​യു​ടെ പ​ടി വ്യ​ത്തി​യാ​ക്കു​ന്ന​തി​ന് ത​യ്യാ​റെ​ടു​ക്ക​വേ​യാ​ണ് കാ​ർ പാ​ഞ്ഞ് ക​യ​റി​യ​ത്. പേ​യാ​ട് ഭാ​ഗ​ത്ത് നി​ന്ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ക​ട​യു​ടെ മു​ൻ ഭാ​ഗ​ത്ത് ഇ​ടി​ച്ചു​ക​യ​റി ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് തൊ​ട്ട് അ​ടു​ത്തു​ള്ള ഗേ​റ്റും ത​ക​ർ​ത്താ​ണ് നി​ന്ന​ത്. സ്വ​കാ​ര്യ സ്കൂ​ളി​ലെ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.​ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ്ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ : പ്ര​സ​ന്ന​കു​മാ​രി.​മ​ക്ക​ൾ : ഗോ​വി​ന്ദ്,ഗോ​കു​ൽ.