ആറ്റുകാൽ പൊങ്കാല: യാഗശാലയായി വീ​ടു​ക​ൾ
Saturday, February 27, 2021 11:19 PM IST
വൈ.​എ​സ്. ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​റ്റു​കാ​ല​മ്മ​യ്ക്ക് ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലും വീ​ടു​ക​ളി​ലും പൊ​ങ്കാ​ല​യി​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മു​ള്ള​തി​നാ​ൽ ക്ഷേ​ത്ര​മു​റ്റ​ത്തും പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​ങ്കാ​ല​യി​ടാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ത​ർ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യി​ട്ടു.

രാ​വി​ലെ ക്ഷേ​ത്ര​മു​റ്റ​ത്തെ പാ​ട്ടു​പു​ര​യി​ൽ ത​മി​ഴ് കാ​വ്യ​മാ​യ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ രാ​ജാ​വി​നെ വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​തീ​ർ​ന്നു. തു​ട​ർ​ന്ന് ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു​ള്ള ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റി. മേ​ൽ​ശാ​ന്തി ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​ർ​ന്ന​ശേ​ഷം അ​തേ ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റി. സ​ഹ​മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പാ​ട്ടു​പു​ര​യ്ക്കു മു​ന്നി​ലെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​ർ​ന്ന​തോ​ടെ വാ​യ്ക്കു​ര​വ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളും ഉ​യ​ർ​ന്നു. പൊ​ങ്കാ​ല തു​ട​ങ്ങി​യ അ​റി​യി​പ്പ് കി​ട്ടി​യ​തോ​ടെ വീ​ടു​ക​ളി​ൽ ഒ​രു​ക്കി​യ അ​ടു​പ്പു​ക​ളി​ലേ​ക്കും തീ ​പ​ക​ർ​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.40ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല നി​വേ​ദി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ക്ത​ർ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ചി​ല ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യി​ട്ടു. ന​ഗ​രം മു​ത​ൽ വ​ന​മേ​ഖ​ല​യ്ക്കു​ള്ളി​ൽ​വ​രെ പ​ല​യി​ട​ത്തും പൊ​ങ്കാ​ല​യി​ട്ടു.

ആ​യി​ര​ത്തോ​ളം ബാ​ല​ന്മാ​ർ ചൂ​ര​ൽ​കു​ത്തു​ന്ന കു​ത്തി​യോ​ട്ട ച​ട​ങ്ങ് ഇ​ത്ത​വ​ണ ഇ​ല്ലാ​യി​രു​ന്നു. കോ​വി​ഡ് കാ​ര​ണം ആ​ചാ​രം പാ​ലി​ക്കാ​നാ​യി വ്ര​ത​മെ​ടു​ത്ത ഒ​രു ബാ​ല​ൻ മാ​ത്രം ചൂ​ര​ൽ കു​ത്തു​ക​യും രാ​ത്രി മ​ണ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്ന പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ൽ അ​ക​ന്പ​ടി സേ​വി​ക്കു​ക​യും ചെ​യ്തു. പ​റ​യെ​ടു​പ്പ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ രാ​ത്രി ത​ന്നെ തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് ന​ട​ത്തി. അ​ണി​ഞ്ഞൊ​രു​ങ്ങി പു​ഷ്പ​കി​രീ​ടം ചൂ​ടി​യ ബാ​ലി​ക​മാ​ർ പൂ​ത്താ​ല​വു​മാ​യി ഭ​ഗ​വ​തി​ക്കു മു​ന്നി​ൽ പൂ​വ് സ​മ​ർ​പ്പി​ക്കു​ന്ന താ​ല​പ്പൊ​ലി രാ​വി​ലെ മു​ത​ൽ രാ​ത്രി​യോ​ളം ന​ട​ന്നു. ഇ​ന്നു രാ​ത്രി അ​ത്താ​ഴ പൂ​ജ​യ്ക്കു​ശേ​ഷം കാ​പ്പ​ഴി​ക്കും. പൂ​ല​ർ​ച്ചെ ഒ​ന്നി​ന് കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ പൊ​ങ്കാ​ല ഉ​ത്സ​വം സ​മാ​പി​ക്കും.

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് വെ​മ്പാ​യം ക​ല്ല​റ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ ​ഭ​ക്ത​രാ​ണ് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്. ക്ഷേ​ത്ര മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ൽ രാ​വി​ലെ 10. 50 ന് ​അ​ഗ്നി പ​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് ഒ​രു​ക്കി​യ പൊ​ങ്കാ​ല അ​ടു​പ്പി​ലും അ​ഗ്നി ജ്വ​ലി​ച്ചു. ഭ​വ​ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യു​ടേ​യും അ​മ്മേ ശ​ര​ണം ദേ​വി ശ​ര​ണം വി​ളി​ക​ളു​ടേ​യും അ​ല​ക​ളി​ൽ മു​ങ്ങി. ദു​ഖ​ങ്ങ​ൾ അ​ക​റ്റു​വാ​നും, ദു​രി​ത​ങ്ങ​ൾ നീ​ക്കു​വാ​നു​മു​ള്ള പ്രാ​ർ​ഥന​ക​ളാ​യി​രു​ന്നു ഓ​രോ ഭ​വ​ന​ങ്ങ​ളി​ലും.