ക​ണ്ണീ​ർ​ക്ക​ട​ലാ​യി ആ​ഴി​മ​ല​ത്തീരം
Monday, March 1, 2021 11:22 PM IST
വി​ഴി​ഞ്ഞം : ക​ട​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​ള്ള അ​ശ്വ​ന്‍റെ​യും പ്ര​ശാ​ന്തി​ന്‍റെ​യും യാ​ത്ര അ​വ​സാ​ന യാ​ത്ര​യാ​യി. നി​ലാ​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച ഇ​രു​വ​രു​ടെ​യും ജീ​വ​ൻ രാ​വി​ലെ​യോ​ടെ ക​ട​ൽ ത​ന്നെ ക​വ​ർ​ന്നെ​ടു​ത്തു.
പ​രി​ച​യ​ക്കാ​രും കോ​വ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ സം​ഘം പ്ര​ശാ​ന്തി​ന്‍റെ കാ​റി​ൽ രാ​ത്രി ര​ണ്ടി​ന് ആ​ഴി​മ​ല​യി​ൽ എ​ത്തി​യ​ത്. രാ​ത്രി​യി​ൽ ക​ട​ൽ​ത്തീ​ര​ത്ത് ഇ​റ​ങ്ങി​യ സം​ഘം സ​മീ​പ​ത്തെ പ​റ​ക്കൂ​ട്ട​ങ്ങ​ളി​ലും മ​റ്റും സ​മ​യം ചെ​ല​വ​ഴി​ച്ചു.​പു​ല​ർ​ച്ചെ​യോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തീ​ര​ത്ത് വ​രു​മ്പോ​ഴും ക​ട​ൽ സൗ​ന്ദ​ര്യ മാ​സ്വ​ദി​ച്ചു​ള്ള നാ​ലം​ഗ സം​ഘം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.​രാ​വി​ലെ ആ​റ​ര​യോ​ടെ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​ത് ദു​ര​ന്ത​ത്തി​ന് വ​ഴി​തെ​ളി​ച്ചു.
അരുണാചൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും പ്ര​ശാ​ന്തു​മാ​ണ് ആ​ദ്യം ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. നീ​ന്ത​ൽ വ​ശ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ അ​ശ്വ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ സാ​ഹ​സ​പ്പെ​ട്ട് നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷി​ച്ച് ക​ര​യി​ൽ എ​ത്തി​ച്ചു.​ഇ​തി​നി​ട​യി​ൽ തി​ര​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ജീ​വ​ന് വേ​ണ്ടി പി​ട​ഞ്ഞ പ്ര​ശാ​ന്തി​നെ ര​ക്ഷി​ക്കാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് അ​ശ്വ​നും നീ​ന്തി. ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ​പ്പെ​ട്ട ഇ​രു​വ​രും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴ്ന്നു. യു​വ​തി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പാ​ഞ്ഞെ​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​യി​രു​ന്നു.
വി​ഴി​ഞ്ഞ​ത്തി​ന് സ​മീ​പ​മാ​യ​തി​നാ​ൽ വി​വ​ര​മ​റി​ഞ്ഞ് തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ര​ക്ഷാ ബോ​ട്ടു​ക​ളു​മാ​യി തെ​ര​ച്ചി​ലി​ന് ഓ​ടി​യെ​ത്തി. അ​പ​ക​ടം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​ശാ​ന്തി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ലു​യ​ർ​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പാ​റ​ക്കൂ​ട്ട​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ അ​ശ്വ​ന്‍റെ മൃ​ത​ദേ​ഹ​വും തെ​ര​ച്ചി​ലു​കാ​ർ ക​ണ്ടെ​ത്തി.​ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ ആ​ഴി​മ​ല​തീ​രം ഇ​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ അ​ടു​ത്ത കാ​ല​ത്താ​യി അ​പ​ഹ​രി​ച്ചു. കാ​ഴ്ച​യി​ൽ അ​പ​ക​ട​ര​ഹി​ത​മെ​ന്ന് തോ​ന്നി​യാ​ലും അ​ടി​യൊ​ഴു​ക്കും പാ​റ​ക്കെ​ട്ടു​ക​ളും വീ​ഴു​ന്ന​വ​ർ​ക്ക് മ​ര​ണ​ക്കെ​ണി​യൊ​രു​ക്കും. തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള അ​ഗാ​ധ​ഗ​ർ​ത്ത​വും പാ​റ​യി​ലേ​ക്ക് വീ​ശി​യ​ടി​ച്ച് വ​ട്ടം ചു​റ്റു​ന്ന തി​ര​ച്ചു​ഴി​യു​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ വീ​ണ ചി​ല​രു​ടെ മൃ​ത​ദേ​ഹം പോ​ലും തി​രി​കെ കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​രും പ​റ​യു​ന്നു.