സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടാ​ൻ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല: ജ​സ്റ്റീ​സ് കെ​മാ​ൽ പാ​ഷ
Wednesday, March 3, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​രി​ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലെ​ന്ന് ജ​സ്റ്റീ​സ് കെ​മാ​ൽ പാ​ഷ. സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞു​പോ​യ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ ശ​രി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നി​ട്ടും എ​ല്ലാം ശ​രി​യാ​ക്കാ​ൻ വ​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന് സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റു​കാ​രു​ടെ കാ​ര്യം​കൂ​ടി ശ​രി​യാ​ക്കി​ക്കൂ​ടേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.ഗാ​ന്ധി​ജി​യു​ടെ നി​രാ​ഹാ​ര​ത്തി​ന് മു​ന്നി​ൽ ബ്രി​ട്ടീ​ഷു​കാ​ർ പോ​ലും മു​ട്ടു​മ​ട​ക്കി. എ​ന്നാ​ൽ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ഹ​ന​സ​മ​ര​ത്തി​ന് മു​ന്നി​ൽ ഇ​വി​ടു​ത്തെ രാ​ജാ​ക്ക​ന്മാ​ർ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ്വേഛാ​ധി​പ​തി​ക​ൾ ക​ണ്ണു​തു​റ​ക്ക​ണം. മൂ​ന്നും നാ​ലും ച​ങ്കും മ​ത്ത​ങ്ങ​യും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, ഈ ​സ​മ​ര​ങ്ങ​ൾ കാ​ണ​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​രം നേ​രി​ടു​ന്ന​തി​ന്‍റെ ചെ​റു​പ​തി​പ്പാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി സ​മ​ര​ത്തോ​ട് കേ​ര​ള​ത്തി​ലെ സ്വേഛാ​ധി​പ​തി​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ജോ​ലി കി​ട്ട​ണ​മെ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഡി​വൈ​എ​ഫ്ഐ​യി​യി​ൽ ചേ​ര​ണം. സി​പി​എം നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​തി​ച്ചു​ന​ൽ​കി. ബ​ന്ധു​ക്ക​ൾ​ക്ക് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ എം​ഡി സ്ഥാ​ന​വും ന​ൽ​കി. ഇ​നി​യും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ താ​ത്കാ​ലി​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന് അ​തേ മു​ഖ്യ​മ​ന്ത്രി ത​ന്നെ​പ​റ​യു​ക​യും ചെ​യ്യു​ന്നു. ഭ​രി​ക്കു​ന്ന​വ​ർ ക​ണ്ണീ​ര് കാ​ണു​ന്ന​വ​ർ ആ​ക​ണ​മെ​ന്നും രാ​ജാ​ക്ക​ന്മാ​ർ ആ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി പ്ര​തി​നി​ധി എം.​വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​വി​ഷ്ണു​നാ​ഥ്, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ എം.​ഷാ​ജ​ർ​ഖാ​ൻ, വി.​വി. പ്ര​കാ​ശ്, അ​ശ്വ​തി ജ്വാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​ള​യ​ത്തു​നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ ആ​യി​ര​ത്തി​ലേ​റെ സി​പി​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.