തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടിന്റെ പതിനെട്ടംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷാ പ്രസിഡന്റായും, സി.ആർ.
ചന്ദ്രൻ ജനറൽ സെക്രട്ടറിയായും, വിനീത് അനിൽ ട്രെഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് വഞ്ചിയൂർ പ്രവീൺ കുമാർ, സെക്രട്ടറി ആശാ നായർ, പിആർഒ റഹിം പനവൂർ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കനകരാഘവൻ, മനോജ് എസ്. നായർ, രത്നകുമാർ, ഗോപൻ പനവിള, എം. മുഹമ്മദ് സലിം, കണ്ണൻ ശിവറാം, റോസ് ചന്ദ്ര സേനൻ, ടി.ടി. ഉഷ, വി.എസ്. ബിന്ദു, ഡോ. രേഖാ റാണി, വിഷ്ണു പ്രിയ, വി.ആർ .സജിതാ എന്നിവരെയും തെരഞ്ഞെടുത്തു.