തീ​ര​ദേ​ശ​ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Wednesday, March 3, 2021 11:59 PM IST
ക​ഴ​ക്കൂ​ട്ടം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ഇ​ട​പാ​ടി​നെ​തി​രേ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന തെ​ക്ക​ന്‍ മേ​ഖ​ലാ തീ​ര​ദേ​ശ​യാ​ത്ര​യ്ക്കു പ​ള്ളി​ത്തു​റ​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി.​ക​ട​ലി​ന്‍റെ മ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യാ​ന്‍ യു​ഡി​എ​ഫ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജാ​ഥ ന​യി​ക്കു​ന്ന മു​ന്‍​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഹെ​ന്‍​ട്രി വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ജ​ര്‍​മി​യാ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​കെ.​വേ​ണു​ഗോ​പാ​ല്‍, എം.​എ.​ല​ത്തീ​ഫ്, ജ​ര്‍​മി​യാ​സ്, ബീ​മാ​പ്പ​ള്ളി റ​ഷീ​ദ്, വേ​ളി വ​ര്‍​ഗീ​സ്, ലീ​ല കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ഴി​യൂ​രി​ല്‍ തു​ട​ങ്ങി​യ തീ​ര​ദേ​ശ​യാ​ത്ര​യ്ക്ക് അ​ഞ്ചു​തെ​ങ്ങ്, വ​ര്‍​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.