കി​ണ​റ്റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ ര​ക്ഷി​ച്ച എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ അ​നു​മോ​ദി​ച്ചു
Thursday, April 8, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​സു​രേ​ഷ് കു​മാ​റി​നെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​ആ​ന​ന്ദ​കൃ​ഷ്ണ​ന്‍ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു.

മൈ​ല​ച്ച​ല്‍ ജി.​എ​ന്‍. ഭ​വ​നി​ല്‍ പ്ര​വീ​ണ്‍ അ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഋ​ഷി​കേ​ശാ​ണ് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ​ത്.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​സു​രേ​ഷ് കു​മാ​ര്‍ ഉ​ട​ന്‍​ത​ന്നെ കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച പ്ര​വൃ​ത്തി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ യ​ശ​സു​യ​ര്‍​ത്തി​യ​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ (ഭ​ര​ണം) ഡി.​രാ​ജീ​വ് , വി​ജി​ല​ന്‍​സ്ഓ​ഫീ​സ​ര്‍ കെ.​മു​ഹ​മ്മ​ദ് ഷാ​ഫി, ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ കെ.​എ.​ജോ​സ​ഫ്, എ.​സ്.​ര​ഞ്ജി​ത്ത്, ജി.​രാ​ധാ​കൃ​ഷ്ണ പി​ള​ള, ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.