അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന ടി​പ്പ​റി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, April 14, 2021 1:42 AM IST
കാ​ട്ടാ​ക്ക​ട : അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. പേ​യാ​ട് ത​ച്ചോ​ട്ടു​കാ​വ് മ​ച്ചി​നാ​ട് ഗ്രേ​സ് ഭ​വ​നി​ൽ അ​ജ​യ​ലാ​ൽ(ജോ​യി-46) ആ​ണ് മ​രി​ച്ച​ത്. മാ​ർ​ബി​ൾ ക​യ​റ്റി വ​ന്ന ടി​പ്പ​ർ, ഓ​ട്ടോ റി​ക്ഷ​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യും റോ​ഡി​ൽ തെ​റി​ച്ച് വീ​ണ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ത​ല​യി​ലൂ​ടെ ടി​പ്പ​ർ ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ന് ​ത​ച്ചോ​ട്ടു​കാ​വ് മ​ഞ്ചാ​ടി റോ​ഡി​ൽ അ​ഭ​യ ഗ്രാ​മ​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ച്ചോ​ട്ടു​കാ​വ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മ​ഞ്ചാ​ടി സ്വ​ദേ​ശി സ​വാ​രി​യ്ക്കാ​യി കൈ​കാ​ണി​ച്ചു. വേ​ഗ​ത കു​റ​ച്ച് ഓ​ട്ടോ നി​ർ​ത്തു​ന്ന​തി​ന്നി​ടെ തൊ​ട്ടു പി​ന്നി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പി​ർ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ റോ​ഡി​ന് ഇ​ട​തു​വ​ശ​ത്ത് തെ​റി​ച്ച് വീ​ണ അ​ജ​യ​ലാ​ലി​ന്‍റെ ത​ല​യി​ലൂ​ടെ ടി​പ്പ​റി​ന്‍റെ പി​ന്നി​ലെ ട​യ​ർ ക​യ​റി ത​ത്ക്ഷ​ണം മ​ര​ണം സം​ഭവി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ ഭാ​ഗ​ത്ത് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ചു. അ​പ​ക​ട സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​നോ കാ​റി​ലും ടി​പ്പ​ർ ഇ​ടി​ച്ചു.

ട​യ​റി​ൽ ത​ല കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്ന അ​ജ​യ​ലാ​ലി​നെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ത​ല ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ഈ ​റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഈ ​റോ​ഡി​ൽ മൂ​ന്നു​പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​സ്.​വി ആ​ശ​യാ​ണ് മ​രി​ച്ച അ​ജ​യ​ലാ​ലി​ന്‍റെ ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ക്ഷ​യ്,ആ​ബേ​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.