കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ളം​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. ക്യാ​ന്പി​ൽ 1000 ത്തോ​ളം പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി​ട്ടു​ള്ള​വ​രും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. ക്യാ​ന്പി​ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, മ​രാ​മ​ത്ത്കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി.​ആ​ർ.​അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.