കോ​വി​ഡ് ബോ​ധ​വ​ത്കര​ണം ന​ട​ത്തി
Thursday, April 22, 2021 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​
ശ​രി​യാ​യി മാ​സ്ക്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, ബ​സു​ക​ളി​ൽ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ മാ​ത്രം സ​ഞ്ച​രി​ക്കു​ക, ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ൾ സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷ​ബ്ന, ബി​ജു സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.