കോ​വി​ഡ് താ​ത്കാ​ലി​ക ആ​ശു​പ​ത്ര​യി​ൽ രോ​ഗി​ക​ൾ​ക്ക് കി​ട​ക്കാ​ൻ മ​ടി
Saturday, May 8, 2021 12:10 AM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ തീ​ര​ദേ​ശ​ത്ത് വെ​ങ്ങാ​നൂ​രി​ൽ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കാ​നും രോ​ഗി​ക​ൾ​ക്ക് മ​ടി. താ​ത്കാ​ലി​ക കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ദി​വ​സം മൂ​ന്ന് ക​ഴി​ഞ്ഞെ​ങ്കി​ലും എ​ല്ലാ കി​ട​ക്ക​ക​ളും ശൂ​ന്യം. എ​ത്തി​യ ചു​രു​ക്കം ചി​ല രോ​ഗി​ക​ൾ ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. മൂ​ന്ന് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​ത് അ​ടി​യ​ന്തി​ര​സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ഴും കി​ട​ന്ന് ചി​കി​ത്സ തേ​ടാ​ൻ ആ​ളി​ല്ല. എ​ഴു​പ​തോ​ളം വ​നി​ത​ക​ളെ കി​ട​ത്താ​നു​ള്ള കി​ട​ക്ക​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​വും അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​മ്പോ​ഴും ഹോം ​ഐ​സോ​ലേ​ഷ​ൻ എ​ന്ന പേ​രി​ൽ മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ ചി​കി​ത്സ തേ​ടാ​ൻ പോ​ലും മ​ടി കാ​ണി​ക്കു​ന്ന​ത് അ​പ​ക​ടം വ​രു​ത്തി വ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ന​ഗ​ര​സ​ഭ​യു​ടെ വി​ഴി​ഞ്ഞം സോ​ണ​ൽ പ​രി​ധി​യി​ലെ മു​ല്ലൂ​രി​ൽ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട് പേ​രു​ടെ ജീ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​ഞ്ഞ​തും സ​മ​യ​ത്തി​ന് ചി​കി​ത്സ തേ​ടാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ മ​റി​യാ​തെ അ​പ​ക​ടാ​വ​സ്ഥ വ​രെ വീ​ടു​ക​ളി​ൽ കാ​ത്തി​രു​ന്ന ശേ​ഷം ഇ​വ​ർ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. രോ​ഗി​ക​ളെ​ന്ന് സ​മീ​പ​വാ​സി​ക​ൾ അ​റി​യാ​തി​രി​ക്കാ​ൻ ഉ​ൾ​പ്പെ​ടെ പ​ല​വി​ധ​കാ​ര​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന​തി​ൽ നി​ന്ന് പ​ല​രെ​യും അ​ക​റ്റു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ൽ രോ​ഗി​ക​ളെ ര​ക്ഷി​ക്കാ​ൻ തീ​ര​ദേ​ശ​ത്തു​ട​നീ​ളം എ​ട്ടോ​ളം താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ​ക്കൊ​ണ്ട് ആ​ശു​പ​ത്രി നി​റ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രെ ലം​ഘി​ച്ച്സ​മ​രം ചെ​യ്ത ച​രി​ത്ര​വും അ​ന്ന് പു​ല്ലു​വി​ള​യി​ലു​ണ്ടാ​യി.
ഒ​ന്നാം ഘ​ട്ട​ത്തെ​ക്കാ​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യെ​ങ്കി​ലും വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന് രോ​ഗി​ക​ൾ​ക്കു​ള്ള താ​ല്പ​ര്യ​മാ​ണ് തീ​ര​ദേ​ശ​ത്തെ സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്രാ​ധാ​ന്യ​ത്തി​ന് കു​റ​വു​ണ്ടാ​യ​ത്. എ​ന്നാ​ൽ ചി​ല സ​മ​യ​ത്തെ​ങ്കി​ലും ഇ​ത് രോ​ഗി​ക​ൾ​ക്ക് വി​ന​യാ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ വി​ല​യി​രൂ​ത്തു​ന്നു.​ഇ​തി​നി​ട​യി​ൽ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രോ​ഗം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തും ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. ര​ണ്ട് ദി​വ​സം മു​ൻ​പ് വ​രെ​യും അ​ന്പ​തി​ൽ താ​ഴെ ആ​യി​രു​ന്ന ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ഇ​ന്ന​ലെ നൂ​റ് ക​ട​ന്നു.​​വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ​രി​ധി​യി​ലും, കോ​ട്ടു​കാ​ൽ ,കാ​ഞ്ഞി​രം​കു​ളം ,പൂ​വാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 24 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 14 പേ​ർ​ക്കും രോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തും അ​ധി​കൃ​ത​രെ കു​ഴ​ക്കി.