കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, May 10, 2021 12:33 AM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ഴോ​ട്ടു​കോ​ണ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​ക​ൺ​ട്രോ​ൾ റൂ​മി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നും ഒ​രു ഡോ​ക്ട​റു​ടെ​യും ഒ​രു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും സേ​വ​നം ല​ഭി​ക്കും.​കോ​വി​ഡ് രോ​ഗി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് വാ​ട്സ്ആ​പ് സം​വി​ധാ​ന​മു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം ആ​വ​ശ്യ​മാ​യ മ​രു​ന്നും മ​റ്റ് അ​ടി​യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ളും ഇ​വ​ർ​ക്ക് ന​ൽ​കും. ഇ​തു​കൂ​ടാ​തെ ശാ​രീ​രി​ക​മാ​യി അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​ൾ​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ​ഹ​മീ​ദാ​ണ് വാ​ഹ​നം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
24 മ​ണി​ക്കൂ​റും ആ​വ​ശ്യ​മാ​യ സേ​വ​നം ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ല​ഭി​ക്കു​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ റാ​ണി വി​ക്ര​മ​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9496 9420 40.