വ്യ​ത്യ​സ്ഥ രീ​തി​യി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍
Monday, May 10, 2021 11:43 PM IST
പാ​ലോ​ട ്: കോ​വി​ഡ് കാ​ല​ത്ത് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പാ​മ്പാ​ട്ടി​യും കാ​ല​നും എ​ത്തി.​മു​റു​ക്കാ​ൻ ക​ട​യി​ൽ വെ​ള്ളം കു​ടി​യ്ക്കാ​ൻ എ​ന്ന രീ​തി​യി​ൽ എ​ത്തു​ന്ന പാ​മ്പാ​ട്ടി​യു​ടെ കൈ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ പാ​മ്പി​നെ​ക്ക​ണ്ട് ക​ട​ക്കാ​ര​ൻ പേ​ടി​ക്കു​ന്നു. പാ​മ്പി​നെ പി​ടി​ച്ചി​ട്ടേ പോ​കാ​വൂ എ​ന്ന പേ​രി​ൽ നാ​ട്ടു​കാ​രും രം​ഗ​ത്ത് വ​രു​ന്നു.​ത​മി​ഴ് ക​ല​ർ​ന്ന വ​ർ​ത്ത​മാ​ന​വു​മാ​യി പാ​മ്പി​നെ പി​ടി​ക്കാ​ൻ മ​ടി കാ​ണി​ച്ച പാ​മ്പാ​ട്ടി​യെ ത​ല്ലാ​ൻ നാ​ട്ടു​കാ​ർ ഒ​രു​ങ്ങു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി കൂ​ട്ടം കൂ​ടി​യ​വ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ഒ​ത്തു​ചേ​ര​ൽ പാ​ടി​ല്ല​ന്ന നി​ല​പാ​ട് ലം​ഘി​ച്ചെ​ത്തി​യ​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​മാ​യി ഞാ​റ​നീ​ലി​യി​ലെ സ​ർ​ക്കാ​റി​ന്‍റെ ഷൂ​ട്ടിം​ഗ് . തു​ട​ർ​ന്ന് ന​ന്ദി​യോ​ട് വ​ച്ച് കാ​ല​ന്‍റെ​യും ചി​ത്ര​ഗു​പ്ത​ന്‍റെ​യും വേ​ഷ​ത്തി​ൽ എ​ത്തി​യ സം​ഘം മാ​സ്ക്ക് വ​യ്ക്കാ​ത്ത​വ​രെ യ​മ​പു​രി​യി​ലേ​യ്ക്ക് കൊ​ണ്ടു പോ​യ വി​ഷ​യ​മാ​ണ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ്ത​ത്.

സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ കോ​വി​ഡ് അ​വ​ബോ​ധ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ന്ദി​യോ​ട്, ഞാ​റ​നീ​ലി, കാ​ല​ൻ കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. സി​ഡി​റ്റാ​ണ് പ്ര​ചാ​ര​ണ വീ​ഡി​യോ​യു​ടെ നി​ർ​മാ​ണം .മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​പ്രാ​ങ്ക് ഷോ ​അ​വ​താ​ര​ക​രാ​യ ഫ്രാ​ൻ​സി​സ് അ​മ്പ​ല​മു​ക്കും സാ​ബു പ്ലാ​ങ്ക​വി​ള​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​ത്..​എ​സ്.​വി. മാ​യേ​ഷും പ്ര​ദീ​പ് മ​രു​ത​ത്തൂ​രു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​വേ​റി​ട്ട കൊ​റോ​ണ അ​വ​ബോ​ധ പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​ർ.