ഒാ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Wednesday, May 12, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഒാ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ഒ​സാ​വി​ള കോ​ള​നി​യി​ലെ ജെ​റോ​ണി​നെ സി​ബി​യും കൂ​ട്ടാ​ളി​യാ​യ സു​രേ​ഷും ചേ​ർ​ന്ന് വി​ഴി​ഞ്ഞം ഫി​ഷ്‌​ലാ​ൻ​ഡി​നു സ​മീ​ത്ത് വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം മേ​ക്കോ​ട് ഹൗ​സി​ൽ സി​ബി (39) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജെ​റോ​ണി​ന്‍റെ സ്കൂ​ട്ട​ർ സി​ബി വാ​ങ്ങി പ​ണ​യം വ​ച്ചി​രു​ന്ന​ത് തി​രി​കെ എ​ടു​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി സു​രേ​ഷി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. .