ക​ര​കു​ളം ഡി​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​ാപ​രം: ജി.​ആ​ർ. അ​നി​ൽ
Wednesday, May 12, 2021 12:15 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​പ​ര​മെ​ന്നും,കോ​വി​ഡ് രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 114 കി​ട​ക്ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​ഡി​സി​സി​യി​ൽ പു​റ​ത്തു നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് താ​മ​സി​ക്കാ​മെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന് അ​ക​ത്തു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക.​പു​രു​ഷ​ന്മാ​ർ​ക്കാ​യി പ്ര​ത്യേ​ക​മാ​യി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലും കി​ട​ക്ക​ക​ൾ സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലും ഡി​സി​സി ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്രാ​വ​ർ​ത്തി​ക​മാ​യി ക​ഴി​ഞ്ഞു.

ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖാ റാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​നി​ൽ​കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​രാ​ജീ​വ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വീ​ണ രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ക​ണ്ഠ​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. രാ​ജ​പ്പ​ൻ നാ​യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കു​മാ​ർ,സാ​ബു,ശ്രീ​ക​ല, ഹ​സീ​ന,ജ​യ​ന്തി,അ​ജി​ത്ത്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.