"കൂ​ടെ.. അ​രി​കി​ലു​ണ്ട് അ​രു​വി​ക്ക​ര' പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു
Wednesday, May 12, 2021 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : "കൂ​ടെ.. അ​രി​കി​ലു​ണ്ട് അ​രു​വി​ക്ക​ര' പ​ദ്ധ​തിയുടെ ഉദ്ഘാടനം നിയുക്ത എംഎൽഎ ജി.സ്റ്റീഫൻ നിർവഹിച്ചു. മ​ണ്ഡ​ല​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ മ​രു​ന്നും, കൗ​ൺ​സി​ലി​ങ്ങും ന​ൽ​കു​ക, സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​ക, മ​രു​ന്നും ഭ​ക്ഷ​ണ​വു​മെ​ത്തി​ക്കാ​ൻ വോ​ള​ന്‍റിയ​ർ സേ​വ​നം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കൂ​ടാ​തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നെ​ത്തി​ക്കു​ക, മൃ​ഗ ഡോ​ക്ഡ​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ചെ​മ്പി​ക്കു​ന്ന് സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ ഡോ​ക്ടർ​മാ​രെ​ത്തി കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ചെ​മ്പി​ക്കു​ന്നി​ലും പ​രി​സ​ര​ത്തെ സെ​റ്റി​ൽ​മെ​ന്‍റുക​ളി​ലും മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

സി​പി​എം ​വി​ള​പ്പി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​സു​കു​മാ​ര​ൻ, വി​തു​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ് .എ​ൻ. അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് അം​ഗം മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി. ​വി. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.