നി​ർ​ത്തി​യി​ട്ടി​രു​ന്ന ക്രെ​യി​നി​നു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ഹോം​ഗാ​ർ​ഡ് മ​രി​ച്ചു
Monday, May 17, 2021 1:22 AM IST
ശ്രീ​കാ​ര്യം : യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കൂ​റ്റ​ൻ ക്രെ​യി​നി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഹോം​ഗാ​ർ​ഡും ക​രി​ക്ക​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം തു​ഷാ​ര​ത്തി​ൽ കെ.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ (62) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ആ​ക്കു​ളം ബൈ​പ്പാ​സി​ൽ കു​ള​ത്തൂ​ർ മു​ക്കോ​ല​യ്ക്ക​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്ന സ​മ​യം ക​രി​ക്ക​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​തി​നി​ട​യി​ൽ ക്ര​യി​നി​ൽ ത​ല​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധു​സൂദ​ന​നെ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ . ഭാ​ര്യ: ഉ​ഷാ​ദേ​വി. മ​ക​ൾ : ആ​ര്യ .