ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത; ജി​ല്ല​യി​ൽ 13നും 15​നും യെ​ല്ലോ അ​ല​ർ​ട്ട്
Sunday, June 13, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: 13, 15 തീ​യ​തി​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 64.5 മു​ത​ൽ 115 മി​ല്ലി മീ​റ്റ​ർ മ​ഴ പെ​യ്യാ​നാ​ണു സാ​ധ്യ​ത. ഇ​തു മു​ൻ​നി​ർ​ത്തി എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി​വ​യ്ക്ക​ണം. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണം. സ്വ​കാ​ര്യ - പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, പോ​സ്റ്റു​ക​ൾ, ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്ക​ണം. മ​ര​ങ്ങ​ൾ കോ​തി ഒ​തു​ക്കു​ക​യും ചെ​യ്യ​ണം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റേ​ണ്ട ഘ​ട്ട​മു​ണ്ടാ​യാ​ൽ പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.