എൻജിഒ അസോസിയേഷൻ പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെയ്തു
Sunday, June 13, 2021 12:46 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ, നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ വി​ദ്യാ​ർഥി​ക്ക് ഒ​രു കൈ​താ​ങ്ങ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​നാ​ട് എ​സ്എ​ൻ​വി​എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഷം​നാ​ദ് , ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എം. ​നൗ​ഷാ​ദ്, സം​സ്ഥാ​ന ഓ​ഡി​റ്റ​ർ എ​സ്. എ​സ്. ര​ജി​ത തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.