ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, June 17, 2021 12:11 AM IST
പാ​റ​ശാ​ല: ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കു​റു​ങ്കൂ​ട്ടി കു​ഴി​ത്താ​ൻ​വി​ള ശ​ര​ത് ഭ​വ​നി​ൽ സെ​ൽ​വ​കു​മാ​റി​ന്‍റെ മ​ക​ൻ ശ​ര​ത് ലാ​ൽ (28) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.15 മ​ണി​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് നി​ന്ന് പാ​റ​ശാ​ല ഭാ​ഗ​ത്തേ​ക്ക് വ​ര​വെ ബൈ​ക്ക് നി​യ​ന്ത്ര​ണം​തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​ത് ലാ​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​താ​വ്:​ഗീ​ത. സ​ഹോ​ദ​രി: ശി​ൽ​പ്പ.