ഇ​ന്ധ​ന​വി​ല: ക്രി​ക്ക​റ്റ്ക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Thursday, June 17, 2021 1:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു വ​ട്ട​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പെ​ട്രോ​ൾ വി​ല നൂ​റു ക​ട​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക്രി​ക്ക​റ്റ് ക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്.​കെ. അ​ഭി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഡോ​മി​നി​ക് ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ കെ​എ​സ്‌​യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് അ​ജ​യ് കോ​ലി​യ​കോ​ട്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​രു​തു​ർ വി​ജ​യ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​രു​ൺ കോ​ടൂ​ർ ,കെ​എ​സ്‌​യു നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്ണു നെ​ടു​വേ​ലി, ക​ര​കു​ളം അ​ശ്വി​ൻ, ഷി​ബി​ൻ ആ​ന്‍റ​ണി, അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.