കോ​വി​ഡ്: പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ
Thursday, June 17, 2021 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ദേ​ശി​ക​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​നു താ​ഴെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ "എ' ​കാ​റ്റ​ഗ​റി​യി​ലും എ​ട്ടു മു​ത​ൽ 20 വ​രെ "ബി' ​കാ​റ്റ​ഗ​റി​യി​ലും 20 മു​ത​ൽ 30 വ​രെ "സി' ​കാ​റ്റ​ഗ​റി​യി​ലും 30നു ​മു​ക​ളി​ൽ "ഡി' ​കാ​റ്റ​ഗ​റി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു നി​യ​ന്ത്ര​ണങ്ങൾ ഏർപ്പെടുത്തി യിരിക്കുന്നത്.

‘ഡി’​കാ​റ്റ​ഗ​റി​

ക​ഠി​നം​കു​ളം,പോ​ത്ത​ൻ​കോ​ട്,പ​ന​വൂ​ർ,മ​ണ​മ്പൂ​ർ,അ​തി​യ​ന്നൂ​ർ, കാ​രോ​ട് എ​ന്നീ ആ​റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു ഡി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ ക​ർ​ശ​ന ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും ബാ​ധ​ക​മാ​യി​രി​ക്കും.

‘എ’ ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ

ന​ന്ദി​യോ​ട്, ന​ഗ​രൂ​ർ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. ഇ​വി​ടെ എ​ല്ലാ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​നു​ക​ളും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കും. ബാ​ക്കി​യു​ള്ള​വ​ർ വ​ർ​ക്ക് ഫ്രം ​ഹോം വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യ​ണം. എ​ല്ലാ ക​ട​ക​ളും (അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാം. ടാ​ക്സി​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യ്ക്ക് ഓ​ടാം.
ടാ​ക്സി​യി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ മൂ​ന്നു പേ​രെ​യും ഓ​ട്ടോ​യി​ൽ ഡ്രൈ​വ​റെ​ക്കൂ​ടാ​തെ ര​ണ്ടു പേ​രെ​യും അ​നു​വ​ദി​ക്കും.
കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള യാ​ത്ര​യ്ക്ക് ഈ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കി​ല്ല. ബി​വ​റേ​ജ​സ് ഔ​ട്ട് ‌ല​റ്റു​ക​ളും ബാ​റു​ക​ളും ടേ​ക്ക് എ​വേ​യ്ക്കു മാ​ത്ര​മാ​യി തു​റ​ക്കും. പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി​യും അ​ക​ലം​പാ​ലി​ച്ചു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളും അ​നു​വ​ദി​ക്കും. ടേ​ക്ക്എ​വേ​യ്ക്കു മാ​ത്ര​മാ​യി ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കാം. ഹോം ​ഡെ​ലി​വ​റി രാ​ത്രി 9.30 വ​രെ അ​നു​വ​ദി​ക്കും. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും യാ​ത്രാ​നു​മ​തി​യു​ണ്ടാ​കും.

‘ബി’​കാ​റ്റ​ഗ​റി​

വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി,പൂ​വ​ച്ച​ൽ,ക​ര​കു​ളം,പ​ള്ളി​ക്ക​ൽ,തൊ​ളി​ക്കോ​ട്,ക​ര​വാ​രം,വെ​ട്ടൂ​ർ,കു​ള​ത്തൂ​ർ,വി​ള​പ്പി​ൽ,പെ​രി​ങ്ങ​മ്മ​ല,പൂ​വാ​ർ,പു​ല്ല​മ്പാ​റ,പാ​റ​ശാ​ല,വി​ള​വൂ​ർ​ക്ക​ൽ,വാ​മ​ന​പു​രം,ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി,പാ​ങ്ങോ​ട്,വെ​ള്ള​റ​ട,വെ​ള്ള​നാ​ട്,തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ,നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി,മാ​ണി​ക്ക​ൽ,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം,ആ​ര്യ​ങ്കോ​ട്,അ​ഞ്ചു​തെ​ങ്ങ്,ഉ​ഴ​മ​ല​യ്ക്ക​ൽ,നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി,ആ​ര്യ​നാ​ട്,നാ​വാ​യി​ക്കു​ളം,മ​ട​വൂ​ർ,ക​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ 31 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു ബി ​കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. ഇ​വി​ടെ എ​ല്ലാ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ക്കും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കാം.
ബാ​ക്കി​യു​ള്ള​വ​ർ വ​ർ​ക്ക് ഫ്രം ​ഹോം വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യ​ണം. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കാം. മ​റ്റു ക​ട​ക​ൾ​ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കാം. അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ർ​ത്ത​നാ​ന​മ​തി​യു​ണ്ടാ​കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ക്കാം.
​ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ തു​ട​ങ്ങി​യ​വ ടേ​ക്ക് എ​വേ​യ്ക്കു മാ​ത്ര​മാ​യി തു​റ​ക്കാം. പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി​യും അ​ക​ലം​പാ​ലി​ച്ചു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളും അ​നു​വ​ദി​ക്കും.
ടേ​ക്ക്എ​വേ​യ്ക്കു മാ​ത്ര​മാ​യി ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കാം. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും യാ​ത്രാ​നു​മ​തി​യു​ണ്ടാ​കും.

‘സി’ ​കാ​റ്റ​ഗ​റി​

മം​ഗ​ല​പു​രം,അ​ഴൂ​ർ,കാ​ഞ്ഞി​രം​കു​ളം,ക​ട​യ്ക്കാ​വൂ​ർ,ചെ​റു​ന്നി​യൂ​ർ,ഒ​റ്റൂ​ർ,കി​ഴു​വി​ലം,മാ​റ​ന​ല്ലൂ​ർ,വി​തു​ര,ക​ല്ലി​യൂ​ർ,ചെ​മ്മ​രു​തി,കൊ​ല്ല​യി​ൽ,പെ​രു​ങ്ക​ട​വി​ള,ഇ​ല​ക​മ​ൺ,തി​രു​പു​രം,അ​രു​വി​ക്ക​ര,മു​ദാ​ക്ക​ൽ,വെ​മ്പാ​യം,അ​മ്പൂ​രി,പു​ളി​മാ​ത്ത്, പ​ള്ളി​ച്ച​ൽ,ക​ല്ല​റ,അ​ണ്ടൂ​ർ​ക്കോ​ണം,ക​രും​കു​ളം,നെ​ല്ല​നാ​ട്,കോ​ട്ടു​കാ​ൽ,ബാ​ല​രാ​മ​പു​രം,ആ​നാ​ട്,പ​ഴ​യ​കു​ന്നു​മ്മേ​ൽ,വ​ക്കം,കാ​ട്ടാ​ക്ക​ട,കു​ന്ന​ത്തു​കാ​ൽ,വെ​ങ്ങാ​നൂ​ർ,ചി​റ​യി​ൻ​കീ​ഴ്,മ​ല​യി​ൻ​കീ​ഴ്,ചെ​ങ്ക​ൽ,ഇ​ട​വ,കി​ളി​മാ​നൂ​ർ തു​ട​ങ്ങി 38 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്.
ഇ​വി​ടെ ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കാം. വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള വി​ൽ​പ്പ​ന​യ്ക്കാ​യി വ​സ്ത്ര​വ്യാ​പാ​ര ശാ​ല​ക​ൾ, ജ്വ​ല്ല​റി​ക​ൾ, ചെ​രു​പ്പു ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പ്ര​വ​ർ​ത്തി​ക്കാം.
കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, റി​പ്പ​യ​ർ സ​ർ​വീ​സ് ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി രാ​വി​ലെ എ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കാം.
റ​സ്റ്റ​റ​ന്‍റു​ക​ൾ ടേക്ക് എ​വേ​യ്ക്കു മാ​ത്ര​മാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കുന്നേരം ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കാം.