ആ​ര്യ​ങ്കോ​ട്ട് നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ഉ​ത്സ​വം
Wednesday, June 23, 2021 11:29 PM IST
കാ​ട്ടാ​ക്ക​ട: ആ​ര്യ​ങ്കോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വാ​ൽ ഏ​ലാ​യി​ൽ ന​ട​ന്ന നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ഉ​ത്സ​വം സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ലാ​ൽ​കൃ​ഷ്ണ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ഗി​രി​ജ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ജീ​വ​ൽ​കു​മാ​ർ, വീ​രേ​ന്ദ്ര​പ്ര​സാ​ദ്, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ അ​നി​ൽ​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​വാ​ൽ ഏ​ലാ​യി​ലെ ക​ർ​ഷ​ക​നാ​യ മോ​ഹ​ന​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ൽ​ക്കൃ​ഷി​യി​റ​ക്കി​യ​ത്.