ക്രൂ​ചേ​ഞ്ചിം​ഗ്: എ​ൽ​എ​ൻ​ജി​യു​മാ​യി സോ​ഹ​ർ വ​ന്ന് മ​ട​ങ്ങി
Monday, July 5, 2021 11:31 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് കൗ​തു​ക​മാ​യി എ​ൽ​എ​ൻ​ജി​യു​മാ​യി സോ​ഹ​ർ വ​ന്ന് മ​ട​ങ്ങി.​
ജ​പ്പാ​നി​ൽ നി​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​രാ​യ നാ​ല് പേ​രെ ക​യ​റ്റാ​നും മൂ​ന്ന് പേ​രെ ഇ​റ​ക്കാ​നു​മാ​യാ​ണ് സോ​ഹ​ർ എ​ത്തി​യ​ത്.​ഗ്യാ​സു നി​റ​ച്ച പ്ര​ത്യേ​ക​ത​രം ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി​ട്ടാ​ണ് ക​പ്പ​ൽ എ​ത്തി​യ​ത്.​

രാ​വി​ലെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ൽ ഉ​ച്ച​യോ​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി.​കൂ​ടാ​തെ പ​തി​വി​ല്ലാ​തെ കൂ​റ്റ​ൻ ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി ക​പ്പ​ൽ ഭീ​മ​ൻ എം.​വി ട്രി​ഡ​ന്‍റ് ഹോ​പ്പും എ​ത്തി.

ചൈ​ന​യി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ 16 പേ​രെ ഇ​റ​ക്കി​യും 13 പേ​രെ ക​യ​റ്റു​ക​യും ചെ​യ്തു.​കൂ​ടാ​തെ ഓ​യി​ൽ ടാ​ങ്ക​റി​യ എം​വി മോ​ൾ​എ​ൺ​ടോ​വ് മെ​ന്‍റ് ഹോ​പ്പും ഇ​ന്ന​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​ന്നു.13 പേ​രെ ഇ​റ​ക്കാ​നും 13 പേ​രെ ക​യ​റ്റാ​നു​മാ​യി​രു​ന്നു ല​ക്ഷ്യം. ക​ട​ൽ അ​നു​കൂ​ല​മാ​യ​തി​നാ​ൽ എ​ല്ലാ ക​പ്പ​ലു​ക​ളും ക​യ​റ്റി​റ​ക്ക് ക​ഴി​ഞ്ഞ് ഉ​ച്ച​യോ​ടെ തീ​രം വി​ട്ടു.