വ്യാ​ജ ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Friday, July 23, 2021 11:02 PM IST
വി​ഴി​ഞ്ഞം: കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.
ത​ട്ടി​പ്പ് ന​ട​ത്തി പി​ടി​യി​ലാ​യ തി​രു​പു​റം പു​റു​ത്തി വി​ള സ്വ​ദേ​ശി അ​ഭി​രാ​ജി​നൊ​പ്പം കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടാ​കാ​മെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​വും തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റിലായ അ​ഭി​രാ​ജി​ന്‍റെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ ഒ​രു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യി​ൽ കു​റ​ച്ച് പ​ണം പി​ൻ​വ​ലി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.