എ​സ്ഐ​യ്ക്കു മ​ർ​ദ​നം: രണ്ടു പേർ അറസ്റ്റിൽ
Saturday, July 24, 2021 11:05 PM IST
പേ​രൂ​ർ​ക്ക​ട: മാ​സ്ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം​ചെ​യ്ത എ​സ്ഐ​യെ മ​ർ​ദി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ.​പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യും നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യു​മാ​യ ന​ന്ദ​കൃ​ഷ്ണ​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ലി​ബി​ൻ, ജി​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്ന് കു​ട​പ്പ​ന​ക്കു​ന്നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ട്രോ​ളി​ന് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്ഐ കു​ട​പ്പ​ന​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ നി​ന്ന നാ​ലു​പേ​രി​ൽ ഒ​രാ​ൾ മാ​സ്ക് ധ​രി​ക്കാ​തെ നി​ൽ​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും ചേ​ർ​ന്ന് എ​സ്ഐ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പേ​രൂ​ർ​ക്ക​ട സി​ഐ ആ​ർ.​പി. അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ​മാ​രാ​യ ജ​യേ​ഷ്, മോ​നി​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.