നി​ര​വ​ധി മോ​ഷ​ണക്കേ​സു​ക​ളിലെ പ്രതികൾ​ പി​ടി​യി​ൽ
Sunday, August 1, 2021 11:24 PM IST
വി​തു​ര: വീ​ടി​നു​മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പു​മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.​ആ​ന​പ്പാ​റ സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം ത​ങ്ക​ച്ച​ൻ നാ​ടാ​രു​ടെ വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ പാ​ലോ​ട് ഞാ​റ​നീ​ലി മ​ണ്ണാം​ത​ല വി​ജ​യ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ( 45), അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം കാ​ട്ടും​പു​റം വേ​ലി വീ​ട്ടി​ൽ ഫി​റോ​സ്( 35), ആ​ല​പ്പു​ഴ പ​ള്ളി​ക്കു​ന്ന് കാ​യ​ൽ​പ്പു​റം പാ​ല​പ്പ​ത്ത​റ വീ​ട്ടി​ൽ ബാ​ബു​രാ​ജ് (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ മാ​സം 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ നാ​ലാം പ്ര​തി ആ​ല​പ്പു​ഴ സ്വ​ദേ​ശി സു​മേ​ഷ് വാ​ഹ​ന​വു​മാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി പ്ര​തി​ക​ളി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ചെ​ന്നും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ ജ​യി​ലി​ൽ വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ക​ഞ്ചാ​വ്, സ്പി​രി​റ്റ് എ​ന്നി​വ ക​ട​ത്താ​ൻ​വേ​ണ്ടി​യാ​ണ് വേ​ണ്ടി​യാ​ണ് ജീ​പ്പ് മോ​ഷ്ടി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ഒ​ന്നാം​പ്ര​തി ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ വി​ജ​യ​നാ​ണ് ജീ​പ്പ് ക​ണ്ടെ​ത്തി മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം കൊ​ല്ല​ത്തെ​ത്തി മ​റ്റു പ്ര​തി​ക​ൾ​ക്ക് വാ​ഹ​നം കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​യ​നാ​ട് എ​ത്തി സ്പി​രി​റ്റ് ക​ട​ത്ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ, വി​തു​ര സി ​ഐ എ​സ്. ശ്രീ​ജി​ത്ത്, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ. സു​ധീ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ വി​ജ​യ​ൻ, ഷി​ബു, സി​പി​ഒ​മാ​രാ​യ നി​തി​ൻ, ജ​വാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.