മൂ​ള​യം​പാ​ലം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം
Friday, September 17, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​ത്താ​ലും, തു​ട​ർ​ച്ച​യാ​യു​ള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കാ​ര​ണ​വും യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ് മൂ​ള​യം​പാ​ലം. വെ​ഞ്ഞാ​റ​മൂ​ട് പാ​റ​യ്ക്ക​ൽ മൂ​ള​യം​പാ​ല​ത്തി​നു സ​മീ​പ​ത്തെ തെ​രു​വു വി​ള​ക്കു​ക​ൾ ക​ത്താ​താ​യ​തോ​ടെ​യും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ കാ​ടു​ക​യ​റി​യ​തോ​ടെ​യു​മാ​ണ് ഇ​വി​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​ന്മു​ള​യം അ​ൻ​സി​ലി​ൽ ഫ​റോ​ക്ക് (59) വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​രു​ൺ പ്ര​കാ​ശ് (26 )എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ ഒാ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ മ​ദ്യ​പ​സം​ഘം ഇ​ടി​ച്ചു​വീ​ഴ്ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന​ടി​യി​ൽ ഒ​രു സം​ഘം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ദ്യ​പാ​ന​വും ചൂ​താ​ട്ട​വും ല​ഹ​രി വി​ൽ​പ്പ​ന​യും ന​ട​ത്തു​ന്ന​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. പാ​ലം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി​വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.