ക​ർ​ഷ​ക സം​ഘം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​ൺ​വ​ൻ​ഷ​ൻ
Tuesday, September 21, 2021 11:46 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ക​ർ​ഷ​ക​സം​ഘം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​ൺ​വ​ൻ​ഷ​ൻ 26 ന് ​ഉ​ച്ച​ക്ക് 2.30 ന് ശ്രീ​വി​ദ്യ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ൺ​വ​ൻ​ഷ​ൻ ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ ട​നം ചെ​യ്യും. ഏ​രി​യാ ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി എ​ട്ട് ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി.​ആ​നാ​ട് ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ: ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മൂ​ഴി ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​കു​റ്റി ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഗീ​താ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​വ​ത്തൂ​ർ ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വെ​ള്ള​നാ​ട് രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ട്ടു​കാ​ൽ, പ​ന​വൂ​ർ ,തേ​ക്ക​ട, വെ​മ്പാ​യം ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നെ​ടു​മ​ങ്ങാ​ട് ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ 24 ന് ​ന​ട​ക്കും.