വ്ലാ​വെ​ട്ടി - കോ​ട്ടൂ​ർ റോ​ഡ് ത​ക​ർ​ന്നു
Tuesday, September 21, 2021 11:47 PM IST
കാ​ട്ടാ​ക്ക​ട: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം​ശ​ക്ത​മാ​കു​ന്നു. കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം, നെ​യ്യാ​ർ​ഡാം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന വ്ലാ​വെ​ട്ടി - കോ​ട്ടൂ​ർ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ല് കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഒാ​ട്ടം വി​ളി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ൾ ഇൗ ​വ​ഴി വ​രാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടൂ​ർ മു​ത​ൽ വി​ല്ലു​ചാ​രി വ്ളാ​വെ​ട്ടി വ​രെ​യു​ള്ള ഭാ​ഗം പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ത്ത​താ​ണെ​ങ്കി​ലും റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. അ​രു​വി​ക്ക​ര, പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​രു​ന്ന ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ഉ​ൾ​പ്പെ​ടു​ന്ന റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.