ബൈ​ക്ക് റേസിംഗിനിടെ അപകടം ആ​സൂ​ത്രി​തം; പ​രാ​തി​യു​മാ​യി യു​വാ​വ്
Friday, September 24, 2021 11:40 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ഡാ​മി​ൽ ബൈ​ക്ക് അഭ്യാസത്തിനിടെ ഇ​ടി​ച്ച​ത് ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പി​ച്ച് കാ​ലൊ​ടി​ഞ്ഞു​കി​ട​ക്കു​ന്ന യു​വാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​പ​ക​ടം മ​ന​പ്പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്നും ബൈ​ക്കി​ലെ​ത്തി​യ​വ​ർ അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യെ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് ആ ​സ​മ​യം അ​തു വ​ഴി വ​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ലി​ന്‍റെ ശ​സ്ത്ര​ക്രീ​യ​ക്കു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ. മൊ​ഴി​ക​ളും ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ർ​ദി​ച്ച അ​നീ​ഷ്,ലാ​ലു എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സം​ഭ​വം.
ഉ​ണ്ണി​കൃ​ഷ്ണ​ൻ ബൈ​ക്ക് ഒാടിച്ച് റോ​ഡി​നു മ​ധ്യ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് വെ​ട്ടിച്ച് തി​രി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​വ​ന്ന ബു​ള്ള​റ്റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി യു​വാ​ക്ക​ൾ റേ​സിംഗ് ന​ട​ത്താ​റു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.