ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി
Sunday, September 26, 2021 12:41 AM IST
വെ​ള്ള​റ​ട: വ​ഴി​യി​ല്‍ സൈ​ക്കി​ള്‍ നി​ര്‍​ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നും മ​ക​നും ചേ​ര്‍​ന്ന് പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ത​ല​യി​ല്‍ ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി.
വെ​ള്ള​റ​ട സ്വ​ദേ​ശി സ​ര​സ്വ​തി മു​രു​ക​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ന​ന്ദ് (15) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
കൊ​ല്ല കു​ടി​യേ​റ്റം സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​നും (അ​മ്പി​ളി)മ​ക​ന്‍ യ​ദു​കൃ​ഷ്ണ​നു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ആ​ന​ന്ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വെ​ള്ള​റ​ട പോ​ലീ​സി​ലും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്‍​കി.