ചി​റ​യി​ന്‍​കീ​ഴ് ഇ​നി സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ പ​ഞ്ചാ​യ​ത്ത്
Sunday, September 26, 2021 9:37 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്തി​ല്‍ ജി​യോ​ഗ്ര​ഫി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഡ്രോ​ണ്‍, ഡി​ഫ​റ​ന്‍​ഷ്യ​ല്‍ ജി​പി​എ​സ്, ലേ​സ​ര്‍ ടേ​പ്പിം​ഗ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ക്കു​ന്ന അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ വേ​ഗ​ത്തി​ല്‍ സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​യും. ജി​ഐ​എ​സ് മാ​പ്പിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സൂ​ക്ഷ്മ​ത​ല ഭൂ​വി​നി​യോ​ഗ വി​വ​ര​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് വെ​ബ്പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഐ​ടി സം​രം​ഭ​മാ​യ യു​എ​ല്‍ ടെ​ക്നോ​ള​ജി സൊ​ല്യൂ​ഷ​ന്‍​സാ​ണ് പു​തി​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.