പൊ​തു​വ​ഴി​യി​ലെ വെ​ള്ള​കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി
Wednesday, October 13, 2021 11:29 PM IST
വെ​ള്ള​റ​ട : പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ണം ജം​ഗ്ഷ​നി​ലെ പൊ​തു കി​ണ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള​പൊ​തു​വ​ഴി​യി​ലെ വെ​ള്ള​കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ,വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കാ​ക്ക​ണം മ​ധു , വി​മ​ല, ജ​യ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ട​ത്തി​യ​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നു​ള്ള ത​ട​സം നീ​ക്കം ചെ​യ്താ​ണ് താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്തി​ന്‍റെ സ​ഹാ​യ​ത്തേ​ടെ ഓ​ട നി​ര്‍​മി​ച്ച് വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.