വി​ട്ടി​ക്കാ​വ് പാ​ലം ഉദ്ഘാടനം ഇന്ന്
Wednesday, October 13, 2021 11:31 PM IST
പാ​ലോ​ട് : വീ​ട്ടി​ക്കാ​വ്, കി​ടാ​ര​ക്കു​ഴി ഊ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ള്‍​ക്ക് ഇ​നി ഭീ​തി​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം.ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് ഒ​ന്നേ​കാ​ല്‍ കോ​ടി​രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച പാ​ലം ഇ​ന്ന് 4.30ന് ​മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും .

ച​ട​ങ്ങി​ല്‍ ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.​മൂ​ന്നു പി​ല്ല​റു​ക​ളി​ലാ​യി 14അ​ടി നീ​ള​ത്തി​ലും 10അ​ടി വീ​തി​യി​ലു​മാ​ണ് പു​തി​യ​പാ​ലം നി​ര്‍​മി​ച്ച​ത്. 35ല​ക്ഷം ചെ​ല​വി​ട്ട് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി.