സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ശ​യ​ന പ്ര​ദ​ക്ഷി​ണം ന​ട​ത്തി
Wednesday, October 13, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : ഡോ. ​പി.​എ​ൻ. ശ​ങ്ക​ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക, നി​ല​വി​ൽ ജോ​ലി​ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സം​വ​ര​ണ​വും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ര​ണ്ടു ശ​ത​മാ​നം സം​വ​ര​ണ​വും അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, കോ​വി​ഡ് മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് 5000 രൂ​പ വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കെ​ടി​എ​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം ന​ട​ത്തി.
ആ​യൂ​ർ​വേ​ദ കോ​ള​ജി​ന്‍റെ മു​ൻ​വ​ശ​ത്തു നി​ന്നും ആ​രം​ഭി​ച്ച ശ​യ​ന പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​പി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.