കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പ്: പ്ര​തി​ക​ൾ​ക്കു മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​മെ​ന്നു ബി​ജെ​പി
Friday, October 15, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തു ഒ​രു മ​ന്ത്രി​യാ​ണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും പോ​ലീ​സി​നു സാ​ധി​ക്കാ​ത്ത​തു ഭ​ര​ണ​ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത​രു​ടെ സ്വാ​ധീ​നം കൊ​ണ്ടാ​ണ്.
ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ർ പ​റ​യു​ന്ന​ത് മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ ത​ങ്ങ​ളു​ടെ പ​രി​ധി​ക്ക​പ്പു​റ​മാ​ണു കാ​ര്യ​ങ്ങ​ൾ എ​ന്നാ​ണ്. ഒ​ന്നു​കി​ൽ മ​ന്ത്രി​യു​ടെ ചി​റ​കി​ന​ട​യി​ൽ നി​ന്ന് പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​ൽ​നി​ന്ന് മ​ന്ത്രി പി​ന്മാ​റ​ണ​മെ​ന്നും വി.​വി.​രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ൾ മ​ന്ത്രി​യാ​യി​ട്ടു​ള്ള വി.​ശി​വ​ൻ​കു​ട്ടി മേ​യ​റാ​യി​രു​ന്ന കാ​ലം​മു​ത​ൽ ത​ട്ടി​പ്പു​ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ൻ​കാ​ല മേ​യ​ർ​മാ​രെ അ​പേ​ക്ഷി​ച്ച് കാ​ര്യ​ശേ​ഷി കു​റ​ഞ്ഞ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ത​ട്ടി​പ്പ് മൂ​ടി​വ​യ്ക്കു​ന്ന​തി​ലും വീ​ഴ്ച​പ​റ്റി. നി​കു​തി​ത​ട്ടി​പ്പു​കേ​സു​ക​ൾ​ക്ക് ഇ​പ്പോ​ൾ ഏ​കീ​കൃ​ത​സ്വ​ഭാ​വ​മി​ല്ല.
ഓ​രോ സോ​ണ​ലി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട് വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ പു​റ​ത്തു​വ​രി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ വീ​ട്ടു​ക​രം ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും വി.​വി.​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.