തോ​ട്ടം​തൊ​ഴി​ലാ​ളി സൊ​സൈ​റ്റി രൂ​പീ​ക​ര​ണം തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ഷ​യ്ക്ക​ല്ല:​ഐ​എ​ൻ​ടി​യു​സി
Friday, October 15, 2021 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബോ​ണ​ക്കാ​ട് മ​ഹാ​വീ​ർ പ്ലാ​ന്‍റേ​ഷ​നി​ലെ ഉ​ൾ​പ്പെ​ടെ ഒ​രു വി​ഭാ​ഗം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി ന​ട​പ്പാ​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം രൂ​പീ​ക​ര​ണ​വും ഉ​ദ്ഘാ​ട​ന​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ. പ്ലാ​ന്‍റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ നേ​തൃ​യോ​ഗം നെ​ടു​മ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ത​ങ്ക​ദു​രൈ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നി​രു​ദ്ധ​ൻ നാ​യ​ർ, ജ​യ​ൻ പ്ര​കാ​ശ്, ഡി. ​അ​ജ​യ​കു​മാ​ർ, ശ​കു​ന്ത​ള, ഡി. ​ഖ​നി, എ.​സെ​ൽ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.