തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
Monday, October 18, 2021 11:34 PM IST
വി​തു​ര: ഐ​സ​ർ കാ​മ്പ​സി​ലെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം മ​ഴ​യു​ടെ മ​റ​വി​ൽ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കും കൈ​ത്തോ​ടി​ലേ​ക്കും ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.​ശ​ക്ത​മാ​യ മ​ഴ പെ​യ്ത ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​ക്കും, മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പി​നും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​മെ​ന്ന് ബി​ജെ​പി വി​തു​ര പ​ഞ്ചാ​യ​ത്ത് സ​മി​തി അ​റി​യി​ച്ചു. ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൈ​ത്തോ​ട്ടി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ൻ​കു​ന്നി​ൽ പ്ര​കാ​ശ് പ​റ​ഞ്ഞു.