വാ​മ​ന​പു​രം ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ളി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Tuesday, October 19, 2021 10:47 PM IST
വി​തു​ര: വാ​മ​ന​പു​രം ന​ദി​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ആ​ളി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.​ചൊ​വ്വാ​ഴ്ച പ​ക​ൽ ര​ണ്ടു​വ​രെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന​പ്പാ​റ അ​വാ​ർ​ഡ് ഗ്രാ​മം കോ​ള​നി​യി​ൽ ബി​നു (50)നെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​റ്റി​ന​ക്ക​രെ മു​ള മു​റി​ക്കാ​ൻ പോ​യ​താ​ണെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്.

ത​ല​ത്തൂ​ത​കാ​വ് ക​ട​വി​ലാ​ണ് കാ​ണാ​താ​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ ന​ദി​യി​ലും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ട​വി​ന് ഇ​രു​ക​ര​ക​ളി​ലു​മാ​യി ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തെ​ര​ച്ചി​ൽ ബു​ധ​നാ​ഴ്ച​യും തു​ട​രും.