വീ​ണ്ടും കാ​ട്ടു​പോ​ത്ത് എ​ത്തി; ജ​നം ഭീ​തി​യി​ൽ
Tuesday, October 19, 2021 10:54 PM IST
നെ​ടു​മ​ങ്ങാ​ട്: തേ​വി​യാ​രു​കു​ന്നി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​തോ​ടെ ജ​നം ഭീ​തി​യി​ൽ. ബൗ​ണ്ട​ർ​മു​ക്കി​ലും തു​ട​ർ​ന്ന് തേ​വി​യാ​രു​കു​ന്ന് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പോ​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30നാ​ണ് പോ​ത്തി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​ച്ച് ആ​റ്റു​മു​ക്കി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​പേ​രാ​ണ് രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കും കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ​ത്തു​ന്ന​ത്.
ഞാ​യ​റാ​ഴ്ച പ്ര​ദേ​ശ​ത്ത് ക​ണ്ട പോ​ത്തി​നെ നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​ന​മേ​ഖ​ല​യി​ൽ​പ്പെ​ട്ട പു​ളി​നി​ന്ന​കാ​ല പ്ര​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി വി​ട്ടി​രു​ന്നു. ഈ ​പോ​ത്താ​ണ് വീ​ണ്ടു​മെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.